26.5 C
Kottayam
Wednesday, November 27, 2024

ഇസ്രായേല്‍ എംബസി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അല്‍ ഹിന്ദ്

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്.

എംബസിക്ക് മുന്നില്‍ സ്ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ എജന്‍സികള്‍ ഊര്‍ജിതമാക്കി. പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും. അംബാസിഡര്‍ക്ക് സ്ഫോടനം നടത്തിയവര്‍ എഴുതിയ കത്തും എംബസിക്ക് പുറത്ത് നിന്ന് ശാസ്ത്രീയ പരിശോധന സംഘം കണ്ടെടുത്തു. ഇന്ത്യയെ അന്വേഷണത്തില്‍ സഹായിക്കാന്‍ മോസാദിന്റെ പ്രതിനിധികള്‍ ഉടന്‍ രാജ്യത്ത് എത്തും.

രണ്ട് പേരാണ് സ്ഫോടനത്തിന് പിന്നില്‍ എന്ന് വ്യക്തമാകുന്ന സിസി ടിവി ദ്യശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇറാന്‍ വിഷയത്തിലെ ഇസ്രായല്‍ നിലപാടിനോടുള്ള എതിര്‍പ്പാണ് സ്ഫോടനത്തിന് കാരണമെന്ന് കത്തില്‍ പറയുന്നു. അക്രമികള്‍ എത്തിയത് കാറിലാണ്. കാര്‍ ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാ ചിത്രം തയാറാക്കാന്‍ പോലീസ് നടപടികള്‍ തുടങ്ങി. നടന്നത് സ്ഫോടനം ആണെന്ന് ആദ്യം തന്നെ ബോധ്യപ്പെടും വിധമായിരുന്നു സാഹചര്യങ്ങള്‍ എന്ന് സ്ഥലത്ത് എത്തിയ അഗ്‌നിശമന സേനാംഗം പറഞ്ഞു.

ഇപ്പോള്‍ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉള്ളത്. രാവിലെ ഡല്‍ഹി പോലീസിന്റെയും എന്‍ഐഎയുടെയും പ്രതിനിധികള്‍ ഇവിടെ വിവര ശേഖരണം നടത്തി. ഐഇടിയുടെ അവശിഷ്ടങ്ങള്‍ അടക്കമുള്ളവയാണ് ശാസ്ത്രീയ അന്വേഷണത്തിനായി ശേഖരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍;രണ്ടാഴ്ച റിമാൻഡ് ചെയ്ത് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ്...

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

Popular this week