കോട്ടയം: ജോസ്.കെ.മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തെരഞ്ഞെടുത്ത വിവാദ യോഗത്തിൽ പങ്കെട്ടുക്കാത്ത ആൾ യോഗത്തിൽ പങ്കെടുത്തുവെന്ന് പ്രചരിപ്പിച്ചെന്നാരോപിച്ച് കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എം.ജേക്കബിനെതിരെ ജോസ് കെ.മാണി വിഭാഗം വക്കീൽ നോട്ടീസയച്ചു.
പൂഞ്ഞാർ സ്വദേശി ജോഷി മൂഴിയാങ്കൽ സംസ്ഥാന സമിതി അംഗമല്ലാതിരിക്കവെ യോഗത്തിൽ പങ്കെടുത്തതായി കോ കോൺ.ജോസഫ് വിഭാഗം ഇടുക്കി ജില്ലാ പ്രസിഡണ്ട് എം.ജെ ജേക്കബ് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞത് തനിക്ക് അപമാനവും അവമതിയും വരുത്തിയതായാണ് ജോഷിയുടെ ആരോപണം. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. ചാനൽ സംഭാഷണത്തിന്റെ ക്ലിപ്പിംഗ് സഹിതമാണ് നോട്ടിസ്. നോട്ടീസ് പാർട്ടി സംസ്ഥാന സമിതി അംഗമല്ലാത്ത ഞാൻ കോട്ടയം യോഗത്തിൽ പങ്കെടുക്കുകയോ, ഹാജർ വയ്ക്കുകയോ ചെയ്തിട്ടില്ല. കോട്ടയം യോഗത്തിൽ യഥാർത്ഥ അംഗങ്ങളല്ല പങ്കെടുത്തതെന്ന് വരുത്തി തീർക്കുവാൻ മനപ്പൂർവ്വം തന്റെ പേർ പര്യസമായി ചാനലിലൂടെ വിളിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ജേക്കബിന്റെ ലക്ഷ്യമെന്ന് ജോഷി പറഞ്ഞു.നോട്ടീസിന് യഥാസമയം മറുപടി നൽകിയില്ലായെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഒത്തുതീർപ്പിനില്ലെന്നും പരാതിക്കാരനായ ജോഷി പറഞ്ഞു. പൂഞ്ഞാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും കേരള കോൺഗ്രസ് പ്രദേശിക നേതാവുമാണ് ജോഷി