വാഷിങ്ടണ്‍: കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ സഹായിക്കാന്‍ വേറിട്ട മാര്‍ഗവുമായി അമേരിക്കന്‍ മോഡല്‍. സന്നദ്ധ സംഘടനകളില്‍ സംഭാവന ചെയ്യുന്നവര്‍ക്ക് തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്താണ് കെയ്ലന്‍ വാര്‍ഡ് എന്ന യുവതി വ്യത്യസ്തയായത്. ഇത്തരത്തില്‍ ഒരു ലക്ഷം ഡോളര്‍ (ഏകദേശം ഏഴുലക്ഷം രൂപ) രൂപ കെയ്ലന്‍ സ്വരൂപിച്ചതായാണ് റിപ്പോര്‍ട്ട്.
സന്നദ്ധ സംഘടനയിലേക്ക് പത്ത് ഡോളറെങ്കിലും (ഏകദേശം 720 രൂപ) സംഭാവനയായി അയക്കുന്ന ആര്‍ക്കും താന്‍ നഗ്‌നചിത്രങ്ങള്‍ അയച്ചുതരുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ കെയ്ലന്‍ പ്രഖ്യാപിച്ചത്. പണത്തിന് വേണ്ടി മുമ്പും താന്‍ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കെയ്ലന്‍ വെളിപ്പെടുത്തി. പണം കൈമാറിയതിന്റെ സ്ഥിരീകരണം നല്‍കണമെന്നും കെയ്ലന്‍ സൂചിപ്പിരുന്നു. എന്‍ഡബ്ല്യു റൂറല്‍ ഫയര്‍ സര്‍വീസ്, വിക്ടോറിയന്‍ കണ്ട്രി ഫയര്‍ സര്‍വ്വീസ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധസംഘടനകളിലാണ് സംഭാവന നല്‍കേണ്ടതെന്നും യുവതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ 20000തോളം പേരാണ് ധനസഹായം നല്‍കിയ റസീതുകള്‍ സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചത്.
ടെക്‌സാനില്‍ നിന്നുള്ള മോഡലായ കെയ്ലന്‍ ഇപ്പോള്‍ ലോസ് ആഞ്ചല്‍സില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. പോസ്റ്റ് പങ്കുവച്ച് ഒരൊറ്റ ദിവസം കൊണ്ട് ഏഴുലക്ഷം രൂപ സമാഹരിച്ചതായി കെയ്ലന്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പോസ്റ്റ് വൈറലായതോടെ കെയ്ലന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്‍വലിച്ചു. സാമ്പത്തിക സഹായത്തിന്റെ മറവില്‍ കെയ്ലന്‍ വന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നും സമൂഹ്യമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നു.