കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന് എംഎല്‍എ. തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടു നല്‍കേണ്ട ഗതികേട് എന്‍സിപിക്കില്ല. കുട്ടനാട്ടില്‍ മത്സരിക്കാനില്ല. തനിക്ക് നീന്തല്‍ അറിയില്ലെന്നും മാണി സി. കാപ്പന് പറഞ്ഞു.
അതേസമയം സിറ്റിംഗ് സീറ്റായ പാലാ ഉറപ്പിക്കാനായി കാപ്പന് മുംബൈയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് കാപ്പന് മുംബൈയ്ക്ക് വണ്ടി കയറുന്നത്.
പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി മാറണമെന്നും കാപ്പന് ആവശ്യപ്പെട്ടും. ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയതോടെയാണ് കാപ്പന്റെ പാലാ സീറ്റിന് വെല്ലുവിളി ഉയര്‍ന്നത്.