കൊല്ലം: അഞ്ചലില്‍ വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് പിടിയില്‍. എസ്.എഫ്.ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണ് പിടിയിലായത്. അഞ്ചല്‍ പനയഞ്ചേരി കൃഷ്ണ ലയത്തില്‍ രജനി വിക്രമനാണു മര്‍ദനമേറ്റത്. ബിനുദയന്റെ വീട്ടിലെ നായ രജനിയുടെ മകളെ കടിയ്ക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് വീട്ടമ്മയ്ക്ക് മാര്ദനമേറ്റത്. വീട്ടമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ബിനുദയനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് അഞ്ചല്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു.
വീട്ടമ്മ നല്കിയ പരാതിയെ തുടര്‍ന്ന് ബിനുദയനെതിരെ കേസെടുത്തു. വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയശേഷം ഇയാള്‍ നിലത്തിട്ട് വലിച്ചിഴച്ചതായും രജനിയുടെ പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ രജനി വിക്രമനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുദയന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.