22.9 C
Kottayam
Friday, December 6, 2024

ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു

Must read

കുട്ടനാട്: ഇന്‍ഡ്യന്‍ റെഡ്ക്രോസ് സൊസൈറ്റി ആലപ്പുഴ ജില്ല ബ്രാഞ്ച് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ കുട്ടനാട് സബ് ഡിസ്ട്രിക്റ്റ് ബ്രാഞ്ച് ഓഫീസില്‍വെച്ച് നടന്നു. റിട്ടേണിംഗ് ഓഫീസര്‍ അഡ്വ യദുകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ അഡ്മിനിസ്ട്രേറ്റര്‍ ജോബി തോമസ് ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

 

പുതിയഭരണസമിതി ഭാരവാഹികളായി വി എ ജോബ് വിരുത്തിക്കരി (ചെയര്‍മാന്‍) വി.കെ. രാജേന്ദ്രന്‍പിളള (വൈസ് ചെയര്‍മാന്‍) എ. മുഹമ്മദ് അക്ബര്‍ (സെക്രട്ടറി) കെ.ജെ ആന്റണി (ട്രഷറര്‍) സംസ്ഥാന കമ്മറ്റി അംഗമായി ജോസ് ജോണ്‍ വെങ്ങാന്തറ, ജില്ലാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായി ടോംസ് ആന്റണി, ജോസ് ടി പൂണിച്ചിറ, എസ് രാധാകൃഷ്ണന്‍, കെ. നാസര്‍, കെ.കെ.രാധാകൃഷ്ണന്‍പിളള, മുഹമ്മദ് ഷാജി, ലിന്‍സമ്മ ജോസ്, വര്‍ഗ്ഗീസ് കെ സാമുവല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും റെഡ്ക്രോസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ചെയര്‍മാന്‍ തന്റെ നയപ്രഖ്യാപനപ്രസംഗത്തില്‍ സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...

കൊല്ലം – എറണാകുളം മെമു നീട്ടിയിട്ടും യാത്രാദുരിതം മാറുന്നില്ല, മൂന്ന് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് വേണം, ഒപ്പം ശനിയാഴ്ച സർവീസും; ആവശ്യങ്ങളിങ്ങനെ

കൊച്ചി: കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന മെമു സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച കൂടി സർവീസ് നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി യാത്രക്കാർ. നവംബർ 29 വരെയുണ്ടായിരുന്ന...

വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്

മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ...

ഗഫൂറിന്‍റെ കൊലപാതകം: ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാർ

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക്...

ഗുണനിലവാരമില്ല;ഈ മരുന്നുകൾ സംസ്ഥാനത്ത്‌ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു....

Popular this week