കൊച്ചി: കുതിരാനില്‍ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജന്‍ ഹൈക്കോടതിയെ സമീപിച്ചു. ദേശീയപാതാ നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ചീഫ് വിപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയപാത അഥോറിറ്റിയുടെ വിശദീകരണം തേടി നോട്ടീസയച്ചിട്ടുണ്ട്. കുതിരാനില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. അടുത്ത തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
2009ല്‍ 165 കോടി രൂപ എസ്റ്റിമേറ്റില്‍ ദേശീയ പാത അഥോറിറ്റി സ്വകാര്യ കമ്പനിയ്ക്ക് കരാര്‍ നല്‍കിയെങ്കിലും 11 വര്‍ഷമായിട്ടും പാത പൂര്‍ത്തിയായില്ല.