25.2 C
Kottayam
Thursday, May 16, 2024

നവംബർ മാസത്തെ സൗജന്യ കിറ്റ് വാങ്ങാത്തവർക്ക് വീണ്ടും അവസരം

Must read

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം നവംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് വീണ്ടും വാങ്ങാൻ അവസരം. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, നവംബറിലെ കിറ്റ് വിതരണം അവസാന തിയ്യതി 16.01.2021 (ശനിയാഴ്ച) വരെ നീട്ടിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

ഡിസംബർ മാസത്തെ കിറ്റ് വിതരണവും നേരത്തെ അറിയിച്ച പോലെ ശനിയാഴ്ച വരെ തുടരും. ഡിസംബർ മാസത്തെ കിറ്റും ക്രിസ്മസ് കിറ്റും ഒന്നു തന്നെയാണ് എന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, കിറ്റ് വിതരണം അടുത്ത 4 മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week