32.8 C
Kottayam
Friday, March 29, 2024

കർണാടകയിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തി, ഇലക്ട്രിക് വാഹന രംഗത്തിന് ശുഭവാർത്ത

Must read

ബംഗളുരു : ഭാവിയിൽ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ മാറ്റി ഇലക്‌ട്രിക് വാഹനങ്ങള്‍ കളം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇലക്‌ട്രിക് വാഹനങ്ങളില്‍ വൈദ്യുതി ശേഖരിക്കുന്ന ബാറ്ററികളുടെ നിര്‍മ്മാണത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. ലിഥിയം ഉപയോഗിച്ചാണ് ഗുണമേന്‍മയേറിയ ബാറ്ററികള്‍ നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മര്‍ഗല്ലഅലപത്ന പ്രദേശത്ത് ലിഥിയം ശേഖരം കണ്ടെത്തി എന്നതാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യയില്‍ ഒരിടത്ത് നിന്നും ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയിരുന്നില്ല. ആദ്യമായിട്ട് അത്തരമൊരു ഖനി കര്‍ണാടകയില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്. ലിഥിയം ആവശ്യത്തിന്റെ നൂറ് ശതമാനവും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയ്ക്ക് ഈ കണ്ടെത്തല്‍ നല്‍കിയിരിക്കുന്നത് പുതിയ ഊര്‍ജ്ജമാണ്. എന്നാല്‍ താരതമ്യേന ചെറിയ അളവില്‍ മാത്രമേ ഇവിടെ ലിഥിയം ശേഖരിക്കപ്പെട്ടിട്ടുള്ളു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് 1,600 ടണ്‍ ലിഥിയമാണ് ഇവിടെ നിന്നും കുഴിച്ചെടുക്കാനാവുക. എന്നാല്‍ രാജ്യത്തിന് സ്വയം പര്യാപ്തമാകാന്‍ ഇതുകൊണ്ടായാല്‍ തന്നെ വലിന നേട്ടമാണ് ഉണ്ടാവുക. കര്‍ണാടകയ്ക്ക് പുറമേ രാജസ്ഥാനിലും, ഗുജറാത്തിലും, ഒഡീഷയിലും ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (എ എം ഡി) ഗവേഷണപ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടക്കുന്നത്. ഉപ്പളങ്ങളിലും, അഭ്രം ഖനനം ചെയ്യുന്ന ഇടങ്ങളിലും ലിഥിയത്തിന്റെ സാമീപ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ വിദേശത്തും നിരവധി കമ്ബനികളുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week