തിരുവനന്തപുരം: ‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ വിവാദ പോസ്റ്റുമായി വീണ്ടും സന്ദീപ് ജി വാര്യര്‍. കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും സന്ദീപ് ജി.വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാര് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയുമായി നടി റിമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ‘ആരെടാ നാറി നീ’ എന്ന ചിത്രത്തിനൊപ്പം ‘മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നമുക്ക് നിറുത്താം’ എന്ന കുറിപ്പ് റിമ ഫേസ്ബുക്കില്‍ പങ്കു വച്ചതിന് പിന്നാലെയാണ് മറുപടിയുമായി സന്ദീപ് വാര്യരും രംഗത്ത് എത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ സന്ദീപ് നേരത്തെ വിമര്‍ശിച്ചിരുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര് വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്സ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലന്നാണ് അദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.