24.4 C
Kottayam
Sunday, September 29, 2024

കണ്ണൂരില്‍ മാസ്‌കും പി.പി.ഇ കിറ്റും ധരിച്ച് മോഷണം; ഉപ്പു മുതല്‍ 50,000 രൂപയുടെ സിഗരറ്റ് വരെ കവര്‍ന്നു

Must read

കണ്ണൂര്‍: പുതുവര്‍ഷ രാത്രിയില്‍ മാസ്‌കും പി.പി.ഇ കിറ്റിനു സമാനമായ വേഷവും കൈയ്യുറകളും ധരിച്ചെത്തിയ കൊട്ടിയൂര്‍ ടൗണിലെ മൂന്ന് കടകളില്‍ മോഷണം. പണവും അമ്പതിനായിരം രൂപയുടെ സിഗരറ്റും ഹെല്‍ത്ത് ഡ്രിങ്കുകളും ബ്യൂട്ടി സോപ്പുകളും കവര്‍ന്നതായി പോലീസ് പറയുന്നു. ഇതിന് പുറമേ ഉപ്പും മോഷ്ടിച്ചിട്ടുണ്ട്.

കൊട്ടിയൂര്‍ ടൗണിലെ മലബാര്‍ സ്റ്റോഴ്‌സ്, കൊട്ടിയൂര്‍ ട്രേഡേഴ്‌സ് എന്നീ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഷീന്‍ ബേക്കറിയിലുമാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. ഒരു കടയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. രാത്രി 12.30 നു ശേഷമാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.

സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആള്‍ താമസമുണ്ടായിരുന്ന മുറികള്‍ പുറത്തു നിന്ന് പൂട്ടിയിട്ട ശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ എത്തിയ വെങ്ങലോടിക്ക് സമീപം വച്ച് മോഷ്ടാക്കള്‍ വാഹനത്തില്‍ കയറി പോയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. വെങ്ങലോടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പോലീസ് നായ കയറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week