22.3 C
Kottayam
Wednesday, November 27, 2024

10 എല്‍ഇഡി ബള്‍ബുകള്‍ക്ക് പത്ത് രൂപ, വീട്ടിലെത്തിച്ചു നല്‍കും! ബള്‍ബുകൾക്ക് പിന്നിലെ ചതിക്കുഴികള്‍ ഇങ്ങനെ

Must read

കൊച്ചി:മ​ല​യാ​ളി​ക​ളു​ടെ സ​മ്പാ​ദ്യം കൊ​ള്ള​യ​ടി​ക്കാ​ന്‍ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​മാ​യി പു​തി​യ ത​ട്ടി​പ്പു​കാ​ര്‍ രം​ഗ​ത്ത്. ഈ ​ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നാ​ഷ​ണ​ല്‍ ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി​യു​ടെ മു​ന്ന​റി​യി​പ്പ്.

സൗ​ജ​ന്യ നി​ര​ക്കി​ല്‍ എ​ല്‍​ഇ​ഡി​ബ​ള്‍​ബു​ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്. പ​ത്ത് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളാ​ണ് പ​ത്ത് രൂ​പ​പ്ര​കാ​രം സം​ഘം വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്ന​ത്.​

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ​തി​നാ​ലാ​ണ് ഇ​ത് വീ​ടു​ക​ളി​ല്‍ സൗ​ജ​ന്യ നി​ര​ക്കി​ല്‍ ന​ല്‍​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ത​ര​ണം.

ഏ​തു​കാ​ര്യ​ത്തി​നും മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​റു​ള്ള മ​ല​യാ​ളി​ക​ള്‍ പ​ത്തു​രൂ​പ​തോ​തി​ല്‍ ബ​ള്‍​ബു​ക​ള്‍ ല​ഭി​ക്കു​ന്ന​തോ​ടെ ഇ​തി​ന് പി​ന്നി​ലെ ച​തി​ക്കു​ഴി​ക​ള്‍ ചി​ന്തി​ക്കാ​ന്‍ മ​റ​ന്നു​പോ​കും. ഇ​തു​ത​ന്നെ​യാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ ല​ക്ഷ്യ​വും.പ​ത്തു​രൂ​പ​തോ​തി​ല്‍ വാ​ങ്ങു​ന്ന​ത് സ​ര്‍​വീ​സ് ചാ​ര്‍​ജാ​യി​ട്ടാ​ണെ​ന്നും ബ​ള്‍​ബു​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ വ​ക സൗ​ജ​ന്യ​മാ​ണെ​ന്നു​മാ​ണ് ഇ​വ​ര്‍ വീ​ടു​ക​ളി​ലെ​ത്തി പ​റ​യു​ന്ന​ത്.

ബ​ൾ​ബു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും വി​ര​ല​ട​യാ​ള​വും ആ​വ​ശ്യ​പ്പെ​ടും. ആ​ധാ​റി​ന്‍റെ കോ​പ്പി​യി​ല്ലെ​ങ്കി​ല്‍ ഇ​തി​ന്‍റെ ഫോ​ട്ടോ മൊ​ബൈ​ല്‍​ഫോ​ണി​ലെ​ടു​ക്കും.വീ​ട്ടു​കാ​ര്‍ ബ​ള്‍​ബു​ക​ള്‍ കൈ​പ്പ​റ്റി​യ​തി​ന് തെ​ളി​വാ​യി​ട്ടാ​ണ് ആ​ധാ​റും വി​ര​ല​ട​യാ​ള​വും ശേ​ഖ​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ആ​ധാ​റു​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ അ​ക്കൗ​ണ്ടി​ലെ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​യാ​ണി​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.ആ​ധാ​ര്‍​കാ​ര്‍​ഡോ വി​ര​ല​ട​യാ​ള​ങ്ങ​ളോ ന​ല്‍​കി ഈ ​ത​ട്ടി​പ്പി​ല്‍ ആ​രും കു​ടു​ങ്ങ​രു​തെ​ന്ന് ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ഷ​ണ​ല്‍ ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

Popular this week