Home-bannerKeralaNewsRECENT POSTS

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; പാലക്കാട് നഗരസഭയില്‍ കൈയ്യാങ്കളി, യോഗം നിര്‍ത്തിവെച്ചു

പാലക്കാട്: പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനെ ചെല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് പാലക്കാട് നഗസഭയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബിജെപി അംഗങ്ങള്‍ ഇത് തടഞ്ഞതിനെത്തുടര്‍നാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

കൗണ്‍സില്‍ യോഗം ആരംഭിച്ചതോടെ യുഡിഎഫ്,സിപിഎം അംഗങ്ങള്‍ പൗരത്വഭേദഗതിനിയമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സന്റെ മുന്നിലേക്കെത്തുകയും ഇത് ബിജെപി അംഗങ്ങള്‍ തടയുകയും ചെയ്തു. അടുത്ത യോഗത്തിലെ അജണ്ടയായി പ്രമേയത്തെ പരിഗണിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞെങ്കിലും യുഡിഎഫിന്റേയും സിപിഎമ്മിന്റേയും അംഗങ്ങള്‍ ഇത് സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് നഗരസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി രണ്ട് ചേരികളായി തിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button