തിരുവനന്തപുരം:വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചു നിർത്തുവാൻ സർക്കാർ ഇടപെടൽ ആരംഭിച്ചു.ഇന്ന് സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുമായുള്ള യോഗം ചേർന്നിരുന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതി ചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി വിപണിയിൽ എത്തിക്കുവാൻ നടപടി തുടങ്ങി. നാഫെഡ് മുഖാന്തിരം സംഭരിച്ച 26 ടൺ സവാള ഹോർട്ടികോർപ്പ് നാളെ വിപണിയിൽ എത്തിക്കും.കേന്ദ്ര വ്യാപാര ഭണ്ടാര ഏജൻസിയിൽ നിന്നും വാങ്ങിയ സവാള 50 ടൺ അഞ്ച് ദിവസത്തിനുള്ളിൽ സപ്ലൈകോ വിതരണം തുടങ്ങും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News