Home-bannerNews

രാജ്യത്ത് ചികിത്സ നിലച്ചു,ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഐ.എം.എയുടെ ദേശീയ പണിമുടക്ക്‌

ഡല്‍ഹി:ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമടുക്ക് ആരംഭിച്ചു.
അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന നിര്‍ദ്ദേശം സമരക്കാര്‍ മുന്നോട്ടുവച്ചിരുന്നു.

ഒത്തുതീര്‍പ്പിന് മമത തയാറായാല്‍ ഇന്ന് ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരത്തിന് അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍

അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി കേരളത്തിലും ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. സ്വകാര്യ ആശുപത്രികളിലും രാവിലെ ആറു മണി വരെ ഒ പി പ്രവര്‍ത്തിക്കില്ല. ഐ സി യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ 10 വരെ ഒ പി മുടങ്ങും. മെഡിക്കല്‍ കോളജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. അതേസമയം ആര്‍ സി സി യില്‍ സമരം ഉണ്ടാകില്ല.സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button