ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മടക്കി നല്‍കി. പ്രതിഷേധം ലൈവ് ചെയ്തു തുടങ്ങിയതോടെ കര്‍ഷക സംഘടനകളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മൂന്ന് മണിക്കൂറിനു ശേഷം ഇവയുടെ വിലക്ക് ഫേസ്ബുക്ക് നീക്കി.
കിസാന്‍ ഏകതാ മോര്‍ച്ചയുടെ ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന പേജ് ഉള്‍പ്പെടെയാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് വിലക്കിയതെന്നായിരുന്നു അറിയിപ്പ്.
തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.