29.3 C
Kottayam
Wednesday, October 2, 2024

മൈലാഞ്ചി ഇടാനെന്ന പേരില്‍ വിളിച്ചു വരുത്തി മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്‌തു; 4 പേർ അറസ്റ്റിൽ

Must read

ലുധിയാന : പഞ്ചാബിൽ മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്‌തു. ലുധിയാനയിലാണ് സംഭവം നടന്നത്. നവവധുവിന് മൈലാഞ്ചി ഇടാനെന്ന എന്ന പേരില്‍ 21കാരിയായ മെഹന്ദി ആര്‍ട്ടിസ്റ്റിനെ വിളിച്ചു വരുത്തി അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.ജസ്‌കരണ്‍ സിംഗ് മന്നി, സുഖ്വിന്ദര്‍ സിംഗ്, വരീന്ദര്‍ സിംഗ് വിക്കി, ഖുഷ്പ്രീത് സിംഗ്, തജ്രിന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.

ജസ്‌കരണ്‍ സിംഗിന്റെ സുഹൃത്താണ് മെഹന്ദി ആര്‍ട്ടിസ്റ്റായ യുവതി.കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെ വിളിച്ച ഇയാള്‍, തന്റെ ബന്ധുവിന്റെ വിവാഹമാണെന്നും മെഹന്ദി ഇടാന്‍ വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി ജോലി ഏല്‍ക്കുകയും ചെയ്തു. സംഭവ ദിവസം യുവതിയെ ഭര്‍ത്താവ് ഫിറോസ്പുരിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം കൊണ്ട് വിടുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികള്‍ യുവതിയുമായി സംഭവ സ്ഥലത്തേക്ക് പോയത്.

പ്രതികളായ സുഖ്‌വിന്ദറും വരീന്ദറുമാണ് യുവതിയെ കൂട്ടാനെത്തിയത്. ഫോണില്‍ സംസാരിച്ച ജസ്‌കരണ്‍ ഇവര്‍ക്കൊപ്പം ഗ്രാമത്തിലേക്ക് വരാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് വീട്ടിലെത്തിയ യുവതിയെ സംഘം കൂട്ടബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഫിറോസ്പുരിലെ മറ്റൊരു മാളിന് സമീപത്ത് കൊണ്ട് വിടുകയും ചെയ്തു. തിരിച്ചെത്തിയതിന് പിന്നാലെ പൊലീസിനെ സമീപിച്ച യുവതി പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനോടകം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ജസ്‌കരണ്‍ ഒളിവിലാണ്. ഇയാള്‍ക്കായ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week