ന്യൂഡല്‍ഹി: സ്വന്തം പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ അവ മടക്കിനല്‍കണമെന്ന് നിര്‍ദേശം. 2021 ജനുവരി പത്തിനകം സിംകാര്‍ഡുകള്‍ മടക്കിനല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശം അയച്ചുതുടങ്ങി.
കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തം പേരില്‍ പരമാവധി ഒമ്പത് സിംകാര്‍ഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാര്‍ഡുകള്‍ മടക്കി നല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകള്‍ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയില്‍ നിന്ന് കണക്ഷന്‍ എടുത്തിട്ടുള്ളത് അവര്‍ക്ക് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. അതേസമയം ഒമ്പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ സിം കാര്‍ഡുകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ വകുപ്പു നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നത്.