ലക്നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുമ്പ് അപ്രത്യക്ഷനായ യുവാവ് അതേ വധുവിനെ തന്നെ പോലീസ് സ്റ്റേഷനില്‍ വച്ച് വിവാഹം കഴിച്ചു. ഇരുവീട്ടുകാരും തമ്മിലുള്ള തര്‍ക്കമാണ് വിവാഹത്തിന് തൊട്ടുമുന്‍പ് അപ്രത്യക്ഷമാവാന്‍ കാരണമെന്ന് വരന്‍ പറഞ്ഞു. യുവതിയെ നോക്കിക്കൊള്ളാമെന്ന് വരന്‍ പോലീസുകാര്‍ക്ക് ഉറപ്പ് നല്‍കി.
ഫിറോസാബാദിലാണ് പോലീസ് സ്റ്റേഷന്‍ രജിസ്ട്രേഷന്‍ ഓഫീസായി മാറിയത്. കല്യാണത്തിന് തൊട്ടുമുന്‍പ് അപ്രത്യക്ഷമായ യുവാവ് വധുവുമായി വീണ്ടും ഒന്നിക്കുകയായിരുന്നു. പാേലീസുകാരാണ് കല്യാണം നടത്തി കൊടുത്തത്. ബബ്ലൂവും പൂനവും പോലീസ് സ്റ്റേഷനില്‍ വച്ച് പരസ്പരം വരണമാല്യം ചാര്‍ത്തി.
ഇരു കുടുംബക്കാരും തമ്മിലുള്ള തര്‍ക്കമാണ് കല്യാണത്തിന് തൊട്ടുമുന്‍പ് മുങ്ങാന്‍ കാരണമെന്ന് വരന്‍ പറയുന്നു. കല്യാണ വേദിയില്‍ നിന്നാണ് അപ്രത്യക്ഷമായത്. തന്റെ തെറ്റ് മുതിര്‍ന്നവര്‍ ക്ഷമിച്ചതായും ബബ്ലൂ പറയുന്നു. പൂനമാണ് പോലീസിനെ വിളിച്ച് ഇരുവരും ഒന്നിക്കുന്നതിന് ഇടപെടല്‍ നടത്തിയത്.
നേരത്തെ യുവതിയുടെ അച്ഛന്‍ ബബ്ലൂവിനെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ചോദിച്ചു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പോലീസ് ഇരു കുടുംബക്കാരെയും വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ബബ്ലൂവിനെതിരെ തനിക്കും തന്റെ കുടുംബത്തിനും ഒരു പരാതിയും ഇല്ലെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു.