കൊല്ലം: പത്തനാപുരത്ത് മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛന് ആത്മഹത്യ ചെയ്തു. റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവന് നായരാണ് മരിച്ചത്. രാഘവന് നായരുടെ മകന് ശ്രീഹരി ബ്രെയിന്‍ ടൂമറിനെ തുടര്‍ന്ന് നേരത്തെ മരിച്ചിരുന്നു.
പത്തനാപുരം പിടവൂരില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അച്ഛന് മകന്റെ ശവകുടീരത്തിന് മുന്നില്‍ ചിതയൊരുക്കിയത്. തീ ആളി കത്തുന്നത് കണ്ട് രാഘവന് നായരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിച്ചു.
രാഘവന് നായരുടെ ഏക മകന് ശ്രീഹരി ബ്രയിന്‍ ടൂമറ് മൂലം 2005 ല്‍ മരിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ശ്രീഹരിയുടെ പേരില്‍ ആതുര പ്രവര്‍ത്തനങ്ങള്‍ രാഘവന് നായര്‍ നടത്തുന്നുണ്ടായിരുന്നു. ലോക്ഡൗണ്‍ സമയത്ത് മകന് ശ്രീഹരിയുടെ പേരില്‍ രാഘവന് നായര്‍ ഭക്ഷണ പൊതി വിതരണം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച കടുത്ത തലവേദനയെ തുടര്‍ന്ന് രാഘവന് നായരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിനും ബ്രയിന്‍ ടൂമറാണെന്ന് തിരിച്ചറിഞ്ഞു. രാഘവന് നായരുടെ ഭാര്യയും ഇതേ അസുഖം മൂലം നേരത്തെ മരിച്ചിരുന്നു. വിരമിച്ച എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ഭാരവാഹി കൂടിയാണ് രാഘവന് നായര്‍.