CrimeNews

ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച് യുവതി മരിച്ചു; മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് കാമുകന്‍ അറസ്റ്റില്‍

മീററ്റ്: വിവാഹ വാഗ്ദാനം നല്‍കി നാളുകളായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന യുവതി ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച് ബ്ലീഡിംഗ് ഉണ്ടായി മരണപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വിവാഹത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

20കാരിയാണ് മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ പെണ്‍കുട്ടിക്ക് വേദന അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയായ രാഹുലിനെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച ആശുപത്രിയില്‍ വെച്ച് യുവതി മരിക്കുകയും ചെയ്തു.

യുവതിയുമായി രാഹുല്‍ പ്രണയത്തില്‍ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് രാഹുല്‍ യുവതിക്ക് ഉറപ്പ് നല്‍കിയിരുന്നു. രാഹുലിന്റെ വിവാഹത്തിന് തലേ ദിവസമാണ് യുവതി ഗര്‍ഭം അലസാനുള്ള ഗുളിക കഴിക്കുന്നത്. യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാഹുലിന് എതിരെ പരാതി നല്‍കുകയും ചെയ്തു.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ബുലന്ദ്ഷര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് യുവതി മരിക്കുന്നത്. യുവതിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക നല്‍കിയത് പ്രതിയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button