ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തു. കെ.കെ. രാഗേഷ് എംപിയെയും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു. ബിലാസ്പൂരില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭാരത് ബന്ദിന്റെ ഭാഗമായുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി താന്‍ വീട്ടുതടങ്കലിലാണെന്ന് അറിയിച്ചു. പോലീസ് വീട് വളഞ്ഞിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപിയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. യുപി പൊലീസാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ആം ആദ് മി പാര്‍ട്ടി രംഗത്ത് എത്തി. കര്‍ഷകരെ സന്ദര്‍ശിച്ച് സിംഗ്ലുവില്‍ നിന്ന് മടങ്ങി എത്തിയ ശേഷം അരവിന്ദ് കെജ്രിവാളിന്റെ വിട്ടിലേക്ക് ആരേയും കടത്തി വിടാനോ പുറത്തേക്ക് പോകാനോ അനുവദിക്കുന്നില്ല എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.