KeralaNews

പ്രതികളെ പിടികൂടാത്തത് പോലീസിന്റെ അനാസ്ഥ; വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ഗുണ്ടാ ആക്രമണത്തിനിരയായ ദമ്പതികള്‍

കോഴിക്കോട്: നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫര്‍ഹാനയും. പോലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. പ്രതികളെ പിടികൂടാനാവത്തത് പോലീസിന്റെ അനാസ്ഥയാണെന്നും ഇവര്‍ പറയുന്നു.

വ്യാഴാഴ്ച വൈകീട്ടായിരുന്നു സ്വാലിഹിനെയും സുഹൃത്തുക്കളെയും എട്ട് പേരടങ്ങിയ സംഘം വെട്ടി പരുക്കേല്‍പിച്ചത്. വിവാഹം കഴിഞ്ഞ് കാറില്‍ വരികയായിരുന്ന സ്വാലിഹിനേയും ഫര്‍ഹാനയേയും വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് ഫര്‍ഹാനയുടെ ബന്ധുക്കള്‍ അടക്കം എട്ടംഗ ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടുകയായിരുന്നു.

ഇതിന് പിന്നാലെ ബന്ധുക്കള്‍ക്കെതിരെ ഫര്‍ഹാന രംഗത്തെത്തി. വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നുവെന്നും എന്നാല്‍ ബന്ധുക്കളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഫര്‍ഹാന പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button