മാതാപിതാക്കളുടെ വിവാഹത്തെ പല മക്കള്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കാറില്ല. രണ്ടാനമ്മ അല്ലെങ്കില്‍ രണ്ടാനച്ഛന്‍ ദുഷ്ടകഥാപാത്രമായാണ് സങ്കല്‍പ്പം. എന്നാല്‍ ഇവയെ പൊളിച്ചെഴുതുകയാണ് ഒരു മകന്‍. പ്രണയം ഏത് പ്രായത്തിലും തോന്നാം എന്നാണ് തന്റെ അച്ഛന്റെ രണ്ടാം വിവാഹം അഭിമാനപൂര്‍വ്വം പങ്കുവെച്ച് നല്‍കുന്ന സന്ദേശം.
ഷയോണ്‍ എന്ന മകനാണ് ട്വിറ്ററിലൂടെ തന്റെ അച്ഛന്റെ രണ്ടാം വിവാഹം നിറഞ്ഞ മനസോടെ പങ്കുവച്ചത്. അച്ഛനൊപ്പമുള്ള വിവാഹ ഫോട്ടോയും ഷയോണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അമ്മ മരിച്ച് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛന്റെ വിവാഹം. അച്ഛന്‍ വീണ്ടും പ്രണയം കണ്ടെത്തിയതില്‍ സന്തോഷമെന്നാണ് ഷയോണ്‍ കുറിച്ചത്.
‘അങ്ങനെ കഴിഞ്ഞ ദിവസം എന്റെ അച്ഛന്‍ വിവാഹിതനായി. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അങ്ങേയറ്റം രസകരവും സന്തോഷം നിറഞ്ഞതുമായിരുന്നു. എന്റെ അമ്മയുടെ മരണത്തിന് ശേഷം 10 വര്‍ഷത്തോളം ഒറ്റയാനായി കഴിഞ്ഞ അച്ഛന്‍ ഇപ്പോള്‍ വീണ്ടും പ്രണയം കണ്ടെത്തിയതില്‍ സന്തോഷം.’ ഷയോണ്‍ ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.
ആളുകള്‍ പൊതുവെ പറയാന്‍ മടിക്കുന്ന രണ്ടാം വിവാഹം, അതും പിതാവിന്റെ രണ്ടാം വിവാഹം നിറമനസോടെ പങ്കുവെച്ച ഷയോണിനെ ഇപ്പോള്‍ സോഷ്യല്‍മീഡിയ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്. നിങ്ങളെപ്പോലെ കുറെയാളുകള്‍ ഉണ്ടാകട്ടെയെന്നാണ് സാമൂഹിക പ്രവര്‍ത്തക റിതുപര്‍ണ ചാറ്റര്‍ജി പ്രതികരിച്ചത്. 6000ത്തോളം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. ഇനിയും മുന്‍പോട്ട് സ്നേഹിച്ച് തന്നെ പോകാന്‍ സാധിക്കട്ടെയെന്നും സോഷ്യല്‍മീഡിയ ആശംസകള്‍ നേരുന്നുണ്ട്.
So, my Dad got married the day before. The ceremony was (mostly) masked and just with close friends & family. It was both surreal and fun. After 10 years of being alone since my mom died, I’m glad that he found love again! pic.twitter.com/qGaD3u5CuA
— Shayon (@shayonpal) November 27, 2020