തൃശൂര്‍: ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. പതിനാലു വയസുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായിരുന്നു.
വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസ് പ്രതി കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സണാണ് മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു. ബെന്‍സന്റെ ഭാര്യ നേരത്തെ ജീവനൊടുക്കിയിരുന്നു. ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News