ഹൈദരാബാദ്: തെലങ്കാനയില്‍ മന്ത്രവാദിയെന്ന് ആരോപിച്ച് 38കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ് സംഭവം. മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു.
ബംഗളുരു കേന്ദ്രീകരിച്ച് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു ഇയാളെ ബന്ധു ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട എഞ്ചിനീയറുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News