തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്കു ക്വാറന്റൈന് ഒഴിവാക്കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ ഒട്ടേറെ പേര് എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റൈനില്‍ ഇളവ് നല്കാന് ആലോചിക്കുന്നത്.
മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കുള്ള നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കേരളം 7 ദിവസത്തെ ക്വാറന്റൈനും അതിനുശേഷം രോഗപരിശോധനയും നിര്‍ബന്ധമായി തുടരുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസ് യാത്രകള്‍ക്കും ക്വാറന്റൈന് ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ 7 ദിവസത്തിനകം മടങ്ങുന്നവര്‍ക്ക് പ്രത്യേക അനുമതിയുണ്ടെങ്കില്‍ ക്വാറന്റൈന് വേണ്ട. എന്നാല്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും പരിശോധനയുമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും. പരിശോധനയില്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റൈന് വേണം.