തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താല്‍ യുവതികളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍ നിലപാട് തിരുത്തണം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടാവരുത്. അത്തരം നടപടികള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സ്ഥിതിക്ക് സുപ്രീംകോടതിയുടെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കണമെന്നും ഇന്നത്തെ വിധി സ്വാഗതാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.