ഭോപ്പാല്‍: ഭര്‍ത്താവിന് കാമുകിക്ക് ഒപ്പം ജീവിക്കാന്‍ വിവാഹബന്ധം വേര്‍പെടുത്തി ഭാര്യ. കാമുകിയെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ മൂന്ന് വര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിക്കാനാണ് ഭാര്യ തയ്യാറായത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിചിത്രമായ സംഭവം.
മൂന്ന് വര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ചാണ് കാമുകിക്ക് ഒപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ സഹായിച്ചത്. ഇരുവരും ഒന്നിച്ച് ജീവിക്കാനായിരുന്നു ഭര്‍ത്താവിന്റെ ഇഷ്ടം. എന്നാല്‍ നിയമപരമായി അത് നിലനില്‍ക്കില്ലെന്ന് മനസിലാക്കിയതോടെയാണ് വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായത്. ഭര്‍ത്താവിന് വേണ്ടി വിവാഹബന്ധം ത്യജിക്കാന്‍ തയ്യാറായ ഭാര്യയെ പ്രകീര്‍ത്തിച്ച് നിരവധിപ്പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.
ബഹുഭാര്യത്വം നിയമ വിധേയമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് തയാറായത്. ഭര്‍ത്താവിന് കാമുകിയുമായുള്ള ബന്ധം സുഗമമാക്കാനാണ് ഇവര്‍ വിവാഹ മോചനം തേടിയത്.
‘അയാള്‍ക്ക് രണ്ടുപേരുമായി വിവാഹ ബന്ധം തുടരാനായിരുന്നു താത്പര്യം. എന്നാല്‍ നിയമപരമായി അത് സാധ്യമല്ല. പക്ഷേ, ഭാര്യ വളരെ പക്വതയോടെ തീരുമാനം എടുത്തു. അവള്‍ വിവാഹമോചനത്തിനു മുന്‍കൈ എടുത്തു. കാമുകിയുമായി അയാളുടെ വിവാഹത്തിന് സഹായിച്ചു’- കേസ് വാദിച്ച അഭിഭാഷക പറഞ്ഞു. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം മനസ്സിലാക്കിയാണ് യുവതി പിന്‍മാറിയത്.