KeralaNews

കോഴിക്കോട് സിഗരറ്റില്‍ നിന്ന് കിടക്കയിലേക്ക് തീപടര്‍ന്ന് ശ്വാസം മുട്ടി യുവാവ് മരിച്ചു

കോഴിക്കോട്: വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോള്‍ കിടക്കയ്ക്ക് തീപിടിച്ച് പുക ശ്വസിച്ച് യുവാവ് മരിച്ചു. എലത്തൂര്‍ മക്കട ശശീന്ദ്ര ബാങ്കിന് സമീപം തെക്കണ്ണിതാഴത്ത് സോഫിയ മന്‍സിലില്‍ സാജിദ് (47) ആണ് മരിച്ചത്. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് പൊള്ളലേറ്റ പാടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. സിഗരറ്റ് കുറ്റിയില്‍ നിന്നും കിടക്കയിലേക്ക് തീ പടര്‍ന്നതാണെന്നാണ് സംശയം. കിടക്ക പൂര്‍ണമായും കത്തിനശിച്ചു. കിടപ്പുമുറിയില്‍ നിലത്തുവീണ നിലയിലാണ് സാജിദിനെ കണ്ടെത്തിയത്.

മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട മാതാപിതാക്കള്‍ ബഹളം വെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മുറി അകത്തു നിന്നും പൂട്ടിയനിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ജനല്‍ച്ചില്ല് തകര്‍ത്ത് അകത്തേക്ക് വെള്ളം പമ്പു ചെയ്താണ് തീ അണച്ചത്.

വീടിന് സമീപം പലചരക്ക് കച്ചവടം നടത്തുന്ന വ്യാപാരിയാണ് സാജിദ്. സാഹിദയാണ് ഭാര്യ. അഫ്നാന്‍, അഫിം, ഹഫ്സി എന്നിവരാണ് മക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button