ബോളിവുഡ് സൂപ്പർ താരം മിലിന്ദിന് തുണിയില്ലാതെ ഓടാം….പൂനത്തിന് പറ്റില്ലേ? സോഷ്യൽ മീഡിയയിൽ പോര് രൂക്ഷം
ഡാമിനുള്ളിൽ അശ്ലീല വീഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയെത്തുടർന്ന് നടിയും മോഡലുമായ പൂനം പാണ്ഡെയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം,ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആണ് എത്തിച്ചിരിക്കുന്നത്.
ബർത്ത്ഡേയ്ക്ക് ബീച്ചിലൂടെ നഗ്നനായി ഓടി മിലിന്ദ് സോമനെതിരെ നടപടി സ്വീകരിക്കാതെ പൂനത്തിനെതിരെ നടപടി സ്വീകരിച്ചതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. സ്ത്രീയ്ക്കും പുരുഷനും രണ്ട് നീതിയാണോ എന്നാണ് വിമർശനം ചോദിക്കുന്നു. സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും ഇരട്ടത്താപ്പാണിതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.
പരിപൂര്‍ണ നഗ്നനായി ബീച്ചിലൂടെ ഓടുകയായിരുന്നു മിലിന്ദ് ചെയ്തത്. പിറന്നാള്‍ ദിനത്തിലെ ഈ നഗ്ന ഓട്ടത്തിന്റെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. ഗോവയില്‍ വച്ച് നടത്തിയ വീഡിയോ ഷൂട്ടാണ് വിവാദമായി മാറിയിരിക്കുന്നത്. ഗോവയിലെ കനകോനയിലെ ചാപോളി ഡാമില്‍ വച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
എന്നാൽ ഇപ്പോൾ മിലിന്ദ് സോമനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുകയാണ് ഗോവ പൊലീസ്. ഐപിസി സെക്‌ഷൻ 294 പ്രകാരം നഗ്നതാ പ്രദർശത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഗോവയിലെ രാഷ്ട്രീയ പാർട്ടിയായ ഗോവ സുരക്ഷ മഞ്ചിന്റെ പരാതിയെ തുടർന്നാണ് നടനെതിരെ കേസെടുത്തിരിയ്ക്കുന്നത്.