പുതിയ നിരക്കില്‍ പെട്രോള്‍ നല്‍കിയില്ല; ഇടുക്കിയില്‍ പമ്പ് ജീവനക്കാരും നാട്ടുകാരും തര്‍ക്കം

ഇടുക്കി: പുതിയ നിരക്കില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും പെട്രോള്‍ പമ്പ് ഉടമകളും തമ്മില്‍ തര്‍ക്കം. ഇടുക്കി ചേലച്ചുവടിലാണ് സംഭവം. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് പമ്പ് ജീവനക്കാരുടെ വാദം.

പഴയ നിരക്കിലെ പെട്രോള്‍ നല്‍കാന്‍ സാധിക്കുവെന്നും ഇവര്‍ തര്‍ക്കിച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പുതുക്കിയ നിരക്കില്‍ പെട്രോള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

ഇന്നലെ രാത്രി അര്‍ധരാത്രിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News