തിരുവനന്തപുരം:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷന് കേസെടുത്തു. സോളാര്‍ കേസിലെ പരാതിക്കാരി നല്കിയ പരാതിയിലാണ് കേസെടുത്തത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ കേസിലെ പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും തന്നെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്നും പരാതിക്കാരി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News