ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരന് സുജിത്തിനായി പ്രാര്‍ഥിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുജിത്തിനെ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലാണ് തമിഴ്നാടെന്നും അസ്വസ്ഥരായ മാതാപിതാക്കളുമായി എത്രയും വേഗം അവന് ഒന്നിക്കട്ടെ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, കുഞ്ഞിനെ രക്ഷിക്കാന്‍ സമാന്തര കിണര്‍ നിര്‍മ്മിക്കാനുള്ള ശ്രമം പുനഃരാരംഭിച്ചു. കിണര്‍ നിര്‍മ്മാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ കാഠിന്യമേറിയ പാറക്കെട്ടുകള്‍ കിണര്‍ നിര്‍മ്മാണത്തിന് തടസമായതിനെത്തുടര്‍ന്നാണ് ശ്രമം നേരത്തെ നിര്‍ത്തിവച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News