ശ്രീനഗര്‍: ഏതൊരു ഇന്ത്യന്‍ പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ജമ്മുകശ്മീരിലെ മുന്‍സിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക.
ഇന്ത്യന്‍ പൗരന് കേന്ദ്രഭരണ പ്രദേശത്ത് കാര്‍ഷികേതര ഭൂമി വാങ്ങാന്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അനുവാദം ലഭിക്കും. യൂണിയന്‍ ടെറിറ്ററി ഓഫ് ജമ്മു കശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്.
ഇതിനായി അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. പക്ഷെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാന്‍ കഴിയൂ.