31.4 C
Kottayam
Saturday, October 5, 2024

 50-ാം വയസില്‍ വിവാഹിതായാവും ; നടി വെളിപ്പെടുത്തുന്നു

Must read

ബിഗ് ബോസ്  ഷോയിലൂടെ പല താരങ്ങളും പ്രണയത്തിലും വിവാഹത്തിലും ആയത് വാർത്തകളിൽ നിറയാറുണ്ട് .ഇപ്പോഴിതാ ബിഗ് ബോസ് താരത്തിന്റെ വിവാഹ വാർത്തയാണ് ചർച്ച. ഹിന്ദി ബിഗ് ബോസ് ആറാം സീസണിലെ മത്സരാര്‍ഥിയായിരുന്ന ഡെല്‍നാസ് ഇറാനിയുടെ വിവാഹ വിശേഷമാണു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50-ാം വയസില്‍ താരം വിവാഹിതയാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.

” പുറത്ത് നിന്നുള്ളവര്‍ മാത്രമല്ല എന്റെ മക്കളും മരുമക്കളും പോലും എന്റെ വിവാഹത്തെ കുറിച്ച്‌ അന്വേഷിക്കുകയാണിപ്പോള്‍. ഡെല്ലു ഫുയി എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് അവര്‍ ചോദിച്ച്‌ കൊണ്ടിരിക്കുകയാണ്. ഞാന്‍ വിവാഹത്തോട് വിമുഖതയൊന്നും കാണിക്കുന്നില്ല. പെര്‍സിയും ഞാനും ഒരുമിച്ച്‌ താമസിക്കുന്നത് വളരെ സന്തുഷ്ടപരമായിട്ടാണ്. മറ്റ് ഏതൊരു ദമ്ബതികളെയും പോലെയാണ് ഞങ്ങള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വെറും ഒരു കടലാസ് കക്ഷണത്തില്‍ ഒപ്പിടുന്നത് പോലെയാണ്. ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച്‌ എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.

ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച്‌ എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. അദ്ദേഹമെന്നെ പൂര്‍ണയാക്കുന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തെ ദാമ്ബത്യബന്ധമാണ് ഞങ്ങള്‍ തമ്മില്‍. എന്നെ സ്നേഹിക്കുന്നതിനൊപ്പം അദ്ദഹമെന്നെ പരിപാലിക്കുകയും വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമുള്ള കാര്യം അതാണ്. ഞങ്ങളുടെ ബന്ധം വളരെ മനോഹരമാണ്. ഞാന്‍ വളരെ ആവേശഭരിതയാണ്. അടുത്ത വര്‍ഷം എന്റെ അമ്ബതാം ജന്മദിനമാണ്. അന്ന് വലിയൊരു ദിവസമാക്കി ഞങ്ങളുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.” താരം പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാൻസ്‌ജെൻഡർ; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ‌ക്കെതിരെ ആരോപണം

കൊച്ചി∙ സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്‌ജെൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്‌ജെൻഡറുകളെ...

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം...

Popular this week