CrimeKeralaNews

അയല്‍വാസികളായ സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കേസെടുത്തപ്പോള്‍ 58കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: അയല്‍വാസികളായ സ്ത്രീകള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ 58 കാരനെതിരെ കേസ്. അതേസമയം, പോലീസ് കേസെടുത്തതറിഞ്ഞ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയല്‍ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നൊഴുകിയ ഇയാളെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം കോതനല്ലൂരിലാണ് സംഭവം നടന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് നോക്കി നഗ്‌നതാ പ്രദര്‍ശനവും അസഭ്യവര്‍ഷം ചൊരിയലും ഇയാളുടെ പതിവായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസവും രാവിലെ പതിവുപോലെ ഇത് അരങ്ങേറിയപ്പോള്‍ സ്ത്രീകള്‍ തന്നെ ഇത് മൊബൈല്‍ ഫോണില്‍ പകസര്‍ത്തുകയും തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇയാള്‍ വിഷം കഴിക്കുകയും പരാതിക്കാരിയുടെ വീട്ടില്‍ ചെന്ന് കൈഞരമ്പ് മുറിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് അവശ നിലയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button