31.1 C
Kottayam
Friday, May 10, 2024

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്; 23 മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

Must read

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജിമെന്റിനെതിരെ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ 23 മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താന്‍ കമ്മറ്റി തീരുമാനിച്ചു.

മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സ്റ്റേറ്റ് കമ്മിറ്റി യോഗം, സൂചന എന്ന രീതിയില്‍ സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നവംബര്‍ 23, 24, 25 എന്നീ തീയതികളില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 164 തൊഴിലാളികളെ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് പിരിച്ചു വിട്ടിട്ട് 11 മാസം തികയുന്ന ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.

2020 ജനുവരി 2 മുതല്‍ സംസ്ഥാന വ്യാപകമായി നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (CITU) നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് മാര്‍ച്ച് 26ന് അവസാനിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week