CrimeKeralaNews

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ ആളൊഴിഞ്ഞ ഫാമില്‍ എത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി, ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. വിതുര ബോണക്കാട് ജി.ബി ഡിവിഷനില്‍ എം. പ്രിന്‍സ് മോഹന് (32) ആണ് വിതുര പോലീസിന്റെ പിടിയിലായത്. വിതുര മരുതാമല ജഴ്‌സിഫാമിലെ ജീവനക്കാരിയും വിവാഹിതയുമായ 35കാരിയാണ് പീഡനത്തിരയായത്. ജഴ്‌സി ഫാമിലെ ഡ്രൈവറായ പ്രതി യുവതിയെ തന്റെ സ്വകാര്യഫാമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതി അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കിയ ശേഷം യുവതി ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിക്കുകയായിരുന്നു. ഗര്‍ഭം അലസിപ്പാക്കാനും പ്രതി ശ്രമം നടത്തിയാതായി യുവതിയുടെ പരാതിയില്‍ പറയുന്നു. അശ്ലീല ദൃശ്യങ്ങള്‍ കട്ടി ഭീഷണിപ്പെടുത്തി പലപ്പോഴായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി രണ്ട് ലക്ഷത്തോളം രൂപയുടെ യന്ത്രസാമഗ്രികള്‍ മോഷ്ടിച്ച് കടത്തിയ കേസിലും തീര്‍ത്ഥാടന കേന്ദ്രമായ വിതുര ബോണക്കാട് കുരിശുമലയില്‍ അതിക്രമിച്ചുകയറി സംഘര്‍ഷം ഉണ്ടാക്കിയ സംഭവത്തിലും പ്രതിയാണ് പ്രിന്‍സ്.

വിതുര പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എസ്.എല്‍. സുധീഷ്, എ.എസ്.ഐ അബ്ദുല്‍കലാം, എസ്.സി.പി.ഒമാരായ പ്രദീപ്, അഭിലാഷ്, സി.പി.ഒമാരായ ശരത്, നിവിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button