വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപാടുകൾ തുറന്നു പറഞ്ഞതിലൂടെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച താരത്തിന്റെ വിവാഹ വാർത്തയാണ്. ഫേസ്ബുക്കിൽ വിവാഹത്തെ കുറിച്ച് പറയുന്ന രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ വീഡിയോ വൈറൽ.സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയിൽ രഞ്ജിനി എത്തുന്ന വീഡിയോയില്‍ താരം പറയുന്നതിങ്ങനെ..
‘ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു. ഇങ്ങനെ ഒന്നും ആയാല്‍ പോരാ.ഈ സ്റ്റേജ് ഷോകളും ഫ്രണ്ട്സും മാത്രം പോര ജീവിതത്തില്‍. മറ്റെന്തോ ഒരു സാധനം കൂടി വേണം. എന്താണെന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ലെന്ന് നിങ്ങള്‍ വിചാരിച്ച ആ കാര്യം. ഒരു കല്യാണം കഴിക്കണം. ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞനങ്ങ് തീരുമാനിച്ചു. ‘രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു’. എന്ന് കരുതി പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ.
എന്റെ കല്യാണം ഒരു സംഭവമായിരിക്കണം. ഒരു സ്വയംവരം. ശ്രീരാമന് സീതയെ കെട്ടിയ പോലെ, നളന് ദമയന്തിയെ കൊണ്ട് പോയത് പോലെ, ഒരുപാട് പേരില്‍ നിന്നും ഒരാളെ ഞാന്‍ സെലക്ട് ചെയ്യും. ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്നവുമല്ല. വിവാഹജീവിതത്തിലെ എന്റെ എക്പീരിയന്‍സില്ലായ്മ പരിഹരിക്കാന്‍ തിരഞ്ഞെടുത്ത കുറച്ച് ദമ്പതിമാര്‍ കൂടി എന്റെ കൂടെ ഉണ്ട്. അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡിയായിക്കോ ഫ്ളവേഴ്സ് ടിവിയില്‍. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും വരുന്നു.” എന്നുമാണ് വീഡിയോയില്‍ രഞ്ജിനി പറഞ്ഞിരിക്കുന്നത്.
ഫ്ളവേഴ്സ് ചാനലിലെ ഏറ്റവും പുതിയ പരിപാടിയെ കുറിച്ചുള്ള വിശേഷങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. വരനെ കണ്ടുപിടിക്കാന്‍ വേണ്ടി രഞ്ജിനി നടത്തുന്ന സ്വയംവരമാണോ ഇതെന്ന സംശയത്തിലാണ് ആരാധകർ