വിവാദമായ പാലാരിവട്ടം പാലത്തെ ട്രോളിക്കൊണ്ടുള്ള ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. തമ്യ സര്‍വദ ദാസ് വരികളെഴുതി സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളും പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങളാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നിര്‍മ്മിച്ച പാലം ഇപ്പോള്‍ മദ്യപാനികളുടെ സുരക്ഷിത സ്ഥാനമാണെന്നും മഴപെയ്താല്‍ കാല്‍ നടയാത്രക്കാര്‍ക്ക് കയറി നില്‍ക്കാന്‍ ഒരിടം മാത്രമാണെന്നും ഗാനത്തില്‍ വിമര്‍ശിക്കുന്നു.
യഥാര്‍ത്ഥ ഉദ്ദേശത്തിന് പകരം പലരും പല രീതിയില്‍ പാലത്തിനെ ഉപയോഗിക്കുന്നു എന്ന് ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞ് വെയ്ക്കുന്നു. ചിത്രീകരണ മികവ് കൊണ്ടും ആലാപനം കൊണ്ടും സമകാലിക പ്രസക്തി കൊണ്ടുമാണ് ഗാനം ശ്രദ്ധ നേടുന്നത്. ഷീന ചാക്കോ സോഹില്‍, രഞ്ജിക്ക് മങ്ങാട്ട് എന്നിവരാണ് ഗാനത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.