ന്യൂഡല്‍ഹി: 2050 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്ബത്തിക ശക്തിയായി മാറുമെന്ന് പഠന റിപ്പോര്‍ട്ട്. ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്. ലാന്‍സെറ്റ് ജേണലിലെ പഠന റിപ്പോര്‍ട്ട് പ്രകാരം 2030 ഓടെ ജപ്പാനെ പിന്നിലാക്കി ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും.
2017 ല്‍ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. ജിഡിപിയും സാങ്കേതിക വിദ്യയിലെ പുരോഗതിയുമൊക്കെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ആശ്വാസകരമായ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കൊവിഡ് മൂലം സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ജിഡിപിയില്‍ 23.9 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എട്ടു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 3.9 ശതമാനത്തിലാണ് നിലവില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച. അതേസമയം, 2047 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്ബത്തിക ശക്തിയാകുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ മെയ് മാസത്തില്‍ പറഞ്ഞിരുന്നു.