31.1 C
Kottayam
Friday, May 3, 2024

അങ്ങനെയൊരു അവാര്‍ഡ് എനിക്ക് ലഭിച്ചിട്ടില്ല; സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ഷാഫി പറമ്പില്‍ എം.എല്‍.എ

Must read

പാലക്കാട്: എംഎല്‍എ ഷാഫി പറമ്പലിന് രാജ്യത്തെ മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചതായുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിന്നു. ഇതോടെ നിരവധി പേരാണ് പാലക്കാട് എംഎല്‍എയായ ഷാഫിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

എന്നാല്‍, അങ്ങനെ ഒരു അവാര്‍ഡ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ തന്നെ അറിയിച്ചു. 2015ല്‍ ടി എന്‍ ശേഷന്‍ ചെയര്‍മാനായിട്ടുള്ള ഭാരതീയ ചത്ര സന്‍സദിന്റെ മികച്ച യുവസാമാജികനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുതിയ അവാര്‍ഡ് ലഭിച്ചു എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

pls note…
മികച്ച എം എല്‍ എക്കുള്ള അവാര്‍ഡ് ലഭിച്ചു എന്ന് facebook പോസ്റ്റുകളും watsapp മെസ്സേജുകളും നിറയെ വരുന്നത് ഇന്ന് വൈകുന്നേരമാണ് ശ്രദ്ധയില്‍ പെട്ടത് .

യഥാര്‍ത്ഥത്തില്‍ 2015ല്‍ ശ്രീ T.N ശേഷന്‍ ചെയര്‍മാനായിട്ടുള്ള Bharatiya Chhatra Sansad ന്റെ മികച്ച യുവ സാമാജികനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ആരോ ഷെയര്‍ ചെയ്തത് ഇപ്പോഴത്തെയാണെന്ന് കരുതിയായിരിക്കണം സ്നേഹം കൊണ്ട് പലരും അഭിനന്ദിച്ച് പോസ്റ്റിട്ടത്. ദയവായി അത് ശ്രദ്ധിക്കണമെന്നും പോസ്റ്റിട്ടവര്‍ തിരുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week