24.6 C
Kottayam
Saturday, September 28, 2024

കാറിനുള്ളിലിരുന്ന് കളിക്കുന്നതിനിടെ ഡോര്‍ ലോക്കായി; ശ്വാസം മുട്ടി സഹോദരങ്ങളായ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

Must read

മുംബൈ: കാറിനുള്ളിലിരുന്ന് കളിക്കുന്നതിനിടെ ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ശ്വാസം മുട്ടി സഹോരങ്ങളായ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗല്‍വാഡി ചൗല്‍ നിവാസികളായ സൊഹൈല്‍ (5), അബ്ബാസ് (3) എന്നീ കുരുന്നുകളാണ് ശ്വാസം മുട്ടി മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടികളുടെ പിതാവ് ആക്രി കച്ചവടക്കാരനാണ്. ഇയാള്‍ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. മാതാവ് അടുക്കളയിലെ ജോലിത്തിരക്കിലായിരിന്നു.

വൈകുന്നേരത്തോടെ കളിക്കാനിറങ്ങിയ കുഞ്ഞുങ്ങള്‍ സമീപത്തെ ഒരു വര്‍ക്ക് ഷോപ്പിലെത്തി അവിടെയുണ്ടായിരുന്നു കാറിനുള്ളില്‍ കയറുകയായിരുന്നു. ഉള്ളില്‍ നിന്ന് ലോക്കായതോടെ കുടുങ്ങിയ കുട്ടികള്‍ വൈകാതെ മരിച്ചു. നേരം വൈകിയും കുഞ്ഞുങ്ങള്‍ മടങ്ങിവരാതെ ആയതോടെയാണ് മാതാപിതാക്കള്‍ തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ രാത്രി ഏഴരയോടെ സമീപത്തെ ചില യുവാക്കള്‍ കാറിനുള്ളില്‍ കുട്ടികളെ കണ്ടു. കാറിന്റെ ഡോര്‍ തകര്‍ത്ത് കുഞ്ഞുങ്ങളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കുട്ടികള്‍ കളിക്കാനായി വീടിന് സമീപത്തെ ഗാരേജിലെത്തിയത്. അവിടെ ഉണ്ടായിരുന്ന കാറിനുള്ളില്‍ കയറി കളിക്കുന്നതിനിടെ മാന്വല്‍ ലോക്കിംഗ് സിസ്റ്റം ഉള്ള വാഹനത്തിനുള്ളില്‍ ലോക്കായി പോവുകയായിരുന്നു. ഡോറില്‍ തട്ടി സഹായത്തിനായി നിലവിളിച്ചിട്ടുണ്ടാകാം എന്നാല്‍ സമീപത്ത് ആരും ഉണ്ടായിരുന്നില്ല. വാഹനത്തിനുള്ളില്‍ അകപ്പെട്ടു പോയ കുട്ടികള്‍ ശ്വാസം മുട്ടി വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week