24.6 C
Kottayam
Monday, May 20, 2024

ആമസോണിന്റെ 20,000ത്തോളം ജീവനക്കാര്‍ക്ക് കൊവിഡ്

Must read

ന്യൂയോര്‍ക്ക്: മാര്‍ച്ച് മുതലുള്ള കണക്ക് പ്രകാരം തങ്ങളുടെ 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധ മാത്രമാണുണ്ടായതെന്ന് ആമസോണ്‍ അറിയിച്ചു.

650 സൈറ്റുകളിലായി ദിവസം 50000 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു എന്ന് ആമസോണ്‍ അറിയിച്ചു. കൊവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങളുടെ ജീവനക്കാരെ അറിയിക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും ആമസോണ്‍ വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 33,842,281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 ലക്ഷത്തിലേറെ പേര്‍(1010,634) കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,624745 ആയി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 63 ലക്ഷത്തിലേറെ പേര്‍ക്കാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week