24.6 C
Kottayam
Sunday, September 8, 2024

അറബിക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റിന് സാധ്യത. ജാഗ്രതാ നിർദ്ദേശം

Must read

തിരുവനന്തപുരം:ലക്ഷദ്വീപിനോട് ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ ന്യൂനമർദ്ദ൦ കിഴക്ക് – മദ്ധ്യ അറബിക്കടലിലും ,തെക്ക്കി-ഴക്കൻ അറബിക്കടലിലും മുകളിലും നിലകൊള്ളുകയും ചെയ്തേക്കാം .തുടർന്ന് ഈ ന്യൂനമർദ്ദ൦ ഒരു ചുഴലികാറ്റായി പരിണമിക്കുകയും വടക്ക് ,വടക്ക് – പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുവാനും സാധ്യതയുണ്ട് .

മേൽ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു .

ജൂൺ 9 – തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

1ജൂൺ 10- തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50 കിലോമീറ്റർ വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്.

തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്.
ജൂൺ 11 -മദ്ധ്യ കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 55 -65 കിലോമീറ്റർ  വേഗതയിലും,
തെക്ക് അറബിക്കടൽ , മദ്ധ്യ പടിഞ്ഞാറ് അറബിക്കടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50 കിലോമീറ്റർ വേഗതയിലും , തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വേഗതയിലും കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്.

ജൂൺ 12 -മദ്ധ്യ അറബിക്കടലിൽ മണിക്കൂറിൽ 65-75 കിലോമീറ്റർ വേഗതയിലും ,
ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50 kmph വേഗതയിലും,തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

ജൂൺ 13- തെക്ക് , മദ്ധ്യ അറബികടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക്...

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

Popular this week