24.9 C
Kottayam
Monday, May 20, 2024

‘ഇത്തരം ചതിയില്‍ പെടാന്‍ സാധ്യത ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്’; ഹണിട്രാപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

Must read

തിരുവനന്തപുരം: ഹണിട്രാപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ പേരുകളില്‍ പ്രൊഫൈല്‍ നിര്‍മിച്ച് റിക്വസ്റ്റ് അയച്ച് ചങ്ങാത്തം സ്ഥാപിച്ച ശേഷം സ്വകാര്യ വിഡിയോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി.

കൈക്കലാക്കിയ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അയച്ചു കൊടുക്കുമെന്നായിരിക്കും ഇവരുടെ ഭീഷണി. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രോള്‍ മുഖേനയാണ് ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ഇത്തരം ചതിയില്‍ പെടാന്‍ സാധ്യത ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്’ എന്ന തലക്കെട്ടേടെയാണ് പോസ്റ്റ് നല്‍കിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളായ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിനിരയാകുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തേതന്നെ കൈവശപ്പെടുത്തിയതിനാല്‍ വിഡിയോ ലഭിച്ച ശേഷം ഇവരെ ബ്ലോക്ക് ചെയ്തതു കൊണ്ടോ, അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലമില്ലെന്നും ‘പെണ്‍കെണിയി’ല്‍ വീഴാതിരിക്കുകയാണ് വേണ്ടതെന്നുമാണ് പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week