23.8 C
Kottayam
Monday, May 20, 2024

ചെങ്ങന്നൂരില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവര്‍ന്നു

Must read

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മാണശാല ആക്രമിച്ച് രണ്ട് കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹം ആണ് കവര്‍ന്നത്.

ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വിഗ്രഹം കൊണ്ടുപോയി എന്ന് ഉടമകള്‍ പറഞ്ഞു. നേരത്തെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തൊഴില്‍ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം ഊര്‍ജിതാക്കിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week