28.4 C
Kottayam
Sunday, June 2, 2024

ലൈംഗിക തൊഴില്‍ കുറ്റമല്ല; പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴിലും സ്വീകരിക്കാമെന്ന് ബോംബൈ ഹൈക്കോടതി

Must read

മുംബൈ: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴില്‍ കുറ്റമല്ലെന്നും കോടതിയുടെ നിരീക്ഷണം. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഇമ്മോറല്‍ ട്രാഫിക്ക്(പ്രിവന്‍ഷന്‍) ആക്ട് 1956 ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിനോ ഒരു വ്യക്തി ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ല. ഒരാളെ അയാളുടെ അനുവാദമില്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് പൃത്വിരാജ് ചവാന്‍ പറഞ്ഞു.

2019 സെപ്റ്റംബറിലാണ് യുവതികളെ മുംബൈ പൊലീസിന്റെ സാമൂഹിക സേവന വിഭാഗം മലാഡിലെ ചിഞ്ചോളി ബിന്ദാര്‍ മേഖലയില്‍ നിന്ന് പിടികൂടുന്നത്. തുടര്‍ന്ന് ഇവരെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week