25.6 C
Kottayam
Saturday, June 13, 2026

9-ാം ക്ലാസുകാരി പ്രസവിച്ചു, ഉത്തരവാദി 10-ാം ക്ലാസുകാരന്‍; ഹോസ്റ്റൽ വാർഡന് സസ്‌പെൻഷൻ

Must read

ബെംഗളൂരു: ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്റുചെയ്തു. കര്‍ണാടകയിലെ ചിക്കബല്ലാപുരിലാണ് സംഭവം. സാമൂഹികക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത്‌. എന്നാല്‍ കുട്ടിയ്ക്ക് ഹോസ്റ്റലില്‍ മതിയായ ഹാജര്‍ ഇല്ലായിരുന്നുവെന്നും പതിവായി ബന്ധുവിനെ സന്ദര്‍ശിക്കാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പത്താം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ഒരേ സ്‌കൂളിലായിരുന്നുവെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ആണ്‍കുട്ടി പത്താം ക്ലാസ് കഴിഞ്ഞതോടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബെംഗളൂരുവിലേക്ക് പോയി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചു.

ഒരുവര്‍ഷം മുമ്പ്, എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടി ഹോസ്റ്റലില്‍ വരാതായിട്ട് കുറച്ചുനാളായെന്നാണ് ടുംകുര്‍ സാമൂഹികക്ഷേമവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. കൃഷ്ണപ്പ പറയുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

വിഷയം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം, പത്താംക്ലാസില്‍ പഠിച്ചിരുന്ന ആണ്‍കുട്ടിയ്ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week